ഹൈദരാബാദ്: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാർഥിയായി സാനിയ മിർസയുടെ പേര് നിർദ്ദേശിച്ചതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്