Friday, September 13, 2024
spot_imgspot_img
HomeNewsകോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പതാകകൾ ഇല്ലാതെ രാഹുൽ ഗാന്ധിയുടെ പ്രചരണം; കോണ്‍ഗ്രസ്സിന് ഇഡിയെ മാത്രമല്ല ബിജെപിയെയും...

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പതാകകൾ ഇല്ലാതെ രാഹുൽ ഗാന്ധിയുടെ പ്രചരണം; കോണ്‍ഗ്രസ്സിന് ഇഡിയെ മാത്രമല്ല ബിജെപിയെയും പേടി!മലബാര്‍ മേഖലയിൽ വോട്ട് ബാങ്കിനെ ബാധിക്കും!വിവാദം ആളിക്കത്തിക്കാന്‍ എൽഡിഎഫ്

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇത്തവണ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പതാകകൾ ഒഴിവാക്കിയത് വന്‍ വിവാദമായിരിക്കുകയാണ്. ബിജെപിയെ പേടിച്ചാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ആക്ഷേപം.Congress and Muslim League flags were left out of Rahul Gandhi’s election campaign in controversy

കഴിഞ്ഞ തവണ രാഹുലിന് വേണ്ടി പച്ചക്കൊടികൾ സജീവമായി ഉപയോഗിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ പിന്തുണയോടെ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതെന്ന പ്രചരണം ബിജെപി ഉത്തരേന്ത്യയിൽ സജീവമാക്കുന്നതിന് ഇത് വഴിവച്ചു.

ഈ സാഹചര്യത്തിലാണ് ഇത്തവണ തന്ത്രപരമായി കോൺഗ്രസ് കൊടി ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ. ഇഡിയെ മാത്രമല്ല ബിജെപിയെയും കോണ്‍ഗ്രസ് ഭയക്കുന്ന അവസ്ഥയാണെന്ന വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു കഴിഞ്ഞു.

മാത്രമല്ല മലബാര്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കിനെ ഈ വിവാദം നല്ലരീതിയില്‍ ബാധിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണപ്രഖ്യാപിച്ചിരിക്കെയാണ് മുസ്ലിം ലീഗ് കൊടി വിവാദവും ചർച്ചയാകുന്നത്.

എന്നാല്‍ എസ്ഡിപിഐ പിന്തുണ കോൺഗ്രസിന് വേണ്ട. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കിക്കഴിഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ് ഡി പി ഐ എന്നതിനാല്‍ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെയാണ് വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന രാഷ്ട്രീയ ചർച്ച ബിജെപി ദേശീയ തലത്തിൽ ഉന്നയിക്കും. ഇത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതും കോൺഗ്രസിന്‍റെ ആശങ്കയ്ക്ക് കാരണമാണ്.

കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ പച്ച പതാക രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ പിന്തുണയാണ് ഇതെന്നായിരുന്നു ആരോപണം.എസ് ഡി പി ഐ പിന്തുണയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നിട്ടുണ്ട്.

അതേസമയം ചർച്ച ആളിക്കത്തിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ നേടാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു.

കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെ പതാകകൾ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത്. ഇത് ഭീരുത്വമല്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട്ടിലെ റാലിയിൽ കോൺഗ്രസിന്റേയും ലീഗിന്റേയും അടക്കം കൊടികൾ ഒഴിവാക്കിയിരുന്നു.

ലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നാണ് പറയുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്നും ഒളിച്ചോടാൻ സ്വന്തം കൊടിക്ക് അയിത്തം കൽപ്പിക്കുന്ന വിധത്തിലേക്ക് എന്തുകൊണ്ട് കോൺഗ്രസ് താണുപോയി.

ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന് സ്വാഭാവികമായും സംശയം ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഇന്ന് കോൺഗ്രസ് വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണ്! നാളെ മുസ്ലിംലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു?’ എന്ന്‍ കെടി ജലീലും വിമര്‍ശിച്ചു.

സ്വന്തം പതാക ഉയർത്തി രാഹുലിനെ വരവേൽക്കാൻ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാൻ? കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യു.ഡി.എഫിൽ തുടരും? എന്നും ജലീല്‍ ചോദിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments