Home News ചിഹ്നം അനുവദിച്ചില്ലെന്ന കാരണം പറഞ്ഞ്, കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നതായി പരാതി

ചിഹ്നം അനുവദിച്ചില്ലെന്ന കാരണം പറഞ്ഞ്, കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നതായി പരാതി

ചിഹ്നം അനുവദിച്ചില്ലെന്ന കാരണം പറഞ്ഞ്, കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ  പോസ്റ്ററുകളും ബോര്‍ഡുകളും ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നതായി പരാതി

കോട്ടയം: ചിഹ്നം അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ് കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകളും ബാനറുകളും ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നതായി പരാതി .Complaint that officers are destroying posters and boards of Tushar Vellappally

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കുന്നു.

തുഷാർ വെള്ളാപ്പള്ളിയുടെ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

വൈക്കം, അയ്മനം പഞ്ചായത്തുകളിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ ജീവനക്കാർ എന്ന രീതിയിൽ സർക്കാർ ഉദ്യോഗസ്ഥർ എന്‍ഡിഎ സ്ഥാനാർഥിക്കു ചിഹ്നം അനുവദിച്ചില്ല എന്ന് പറഞ്ഞാണ് ചിഹ്നം പതിപ്പിച്ച ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചത്.

എന്‍ഡിഎ യിലെ ഘടകകക്ഷിയായ ബിഡിജെ എസിന് കുടം ചിഹ്നം അനുവദിച്ചു ഉത്തരവ് ഉണ്ടായിട്ടുള്ളത് ചീഫ് ഇലക്ട്രൽ ഓഫീസർ മുൻപാകെ ബോധിപ്പിച്ചിട്ടുണ്ട്.

അതിനാൽ വൈക്കം, അയ്മനം പ്രദേശങ്ങളിൽ വ്യാപകമായി സ്ഥാനാർഥിയുടെ പ്രചരണ സാമഗ്രഹികൾ നശിപ്പിച്ച ഉദ്യോഗസ്ഥർക്ക് എതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here