കൊല്ലം: 27 ദിവസം പ്രായമായ കുഞ്ഞിന് പാലുകൊടുത്തില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. complaint that husband and family attacked woman
കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീന(19)യാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.
കുഞ്ഞിന് കൊടുത്തിട്ടാണ് താൻ കിടന്നതെന്നും എന്നാൽ അപ്പോഴേക്കും ഭർത്താവിന്‍റെ വീട്ടുകാർ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നും യുവതി പറയുന്നു. പാലുകൊടുത്തിട്ട് രണ്ടുമണിക്കൂർപോലും ആയില്ലെന്ന് താൻ പറഞ്ഞപ്പോഴേക്കും ഭർത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭർത്താവിന്‍റെ അച്ഛനും മർദ്ദിച്ചെന്നും യുവതി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ഭർത്താവ് മഹേഷ് നിഷേധിച്ചു. താനൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.