ന്യൂഡൽഹി: എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 39 രൂപ വർധിപ്പിച്ചു. വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
സാധാരണ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഇപ്പോൾ ഡൽഹിയിൽ 1,691.50 രൂപയാണ് വില. നേരത്തെ ജൂൺ ഒന്നിന് ഇതേ സിലിണ്ടറിൻ്റെ വില 69.50 രൂപ കുറച്ചതോടെ ഡൽഹിയിലെ റീട്ടെയിൽ വില 1,676 രൂപയായി കുറഞ്ഞിരുന്നു. നേരത്തെ, 2024 മെയ് 1 മുതൽ സിലിണ്ടറിന് 19 രൂപ കുറച്ചിരുന്നു. അന്താരാഷ്ട്ര എണ്ണ വിലയും നികുതി നയങ്ങളും പോലുള്ള ഘടകങ്ങൾ ഈ വിലനിർണ്ണയ തീരുമാനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അതേസമയം, ദേശീയ തലസ്ഥാനത്ത് ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 4,495.5 രൂപ കുറഞ്ഞ് 93,480.22 രൂപയായതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന കമ്പനികൾ അറിയിച്ചു.