Wednesday, September 11, 2024
spot_imgspot_img
HomeNewsIndiaഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

ചെന്നൈ: ഇകോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായിരുന്ന എം കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments