Sunday, July 14, 2024
spot_imgspot_img
HomeNewsസ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ഇതോടെ സ്വവര്‍ഗ ദമ്പതികളുടെ ആശീര്‍വാദത്തിനായി പ്രത്യേക ചര്‍ച്ച് സര്‍വ്വീസുകള്‍ നടത്താനുള്ള നടപടികളിലേക്കാണ് ചര്‍ച്ച് നീങ്ങുന്നത്. യോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ സിനഡ് 191-ന് എതിരെ 216 വോട്ടുകള്‍ക്കാണ് ഇതിന് അംഗീകാരം നല്‍കിയത്.

2025-ല്‍ മൂന്ന് വര്‍ഷത്തെ ട്രയല്‍ ആരംഭിക്കും. സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹ ചടങ്ങുകളെ സ്വീകരിക്കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രധാന ചുവടുവെപ്പാണ് ഇത്.

നിലവില്‍ പതിവ് ചര്‍ച്ച് സര്‍വ്വീസുകളില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ പ്രത്യേക കുര്‍ബാനകള്‍ നടത്തുന്നതിലേക്കാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഇതോടെ പള്ളികളില്‍ വിവാഹങ്ങളില്‍ നടക്കുന്നതിന് സമാനമായ രീതിയില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെയും ചടങ്ങ് നടത്താന്‍ വഴിയൊരുങ്ങും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments