Home Cinema Celebrity News ‘ടിടിസി കഴിഞ്ഞപ്പോഴേക്കും പെട്ടന്നുള്ള വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല : ചിത്ര പറയുന്നു

‘ടിടിസി കഴിഞ്ഞപ്പോഴേക്കും പെട്ടന്നുള്ള വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല : ചിത്ര പറയുന്നു

‘ടിടിസി കഴിഞ്ഞപ്പോഴേക്കും പെട്ടന്നുള്ള വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല : ചിത്ര പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചിത്ര. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുമലതയെയും സുരേഷേട്ടനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജേഷ് മാധവനും ചിത്രയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിനും വലിയ പ്രേക്ഷക പിന്തുണയാണ് ഉള്ളത്.chithra about marriage

ഇപ്പോഴിതാ ചിത്ര സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ മുൻകാല ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി

20,21 വയസിലൊക്കെ കല്യാണം കഴിഞ്ഞിരുന്നു. ഒന്നാമത് സാധാരണ കുടുംബമാണ് എന്റേത് . ജാതകമുന്നേ നോക്കുന്നുണ്ടായിരുന്നു. കല്യാണത്തിന്റെ വലിയ കാര്യങ്ങള്‍ ഒന്നും അറിയില്ല.

വീട്ടുകാര്‍ തീരുമാനിച്ചു കല്യാണം കഴിഞ്ഞു അത്രേ ഉള്ളു. പ്ലസ് ടു കഴിഞ്ഞു ടിടിസി കഴിഞ്ഞപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ ഡിവോഴ്‌സ് ആയി. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ട് വര്‍ഷമായി. സിനിമയിലേക്ക് വന്നിട്ട് ഒന്നര വര്‍ഷം ഒക്കെ ആയതേ ഉള്ളു.

ഞാന്‍ പിന്നെ നാട്ടുകാരെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കി ജീവിക്കുക. ജാതകം ഒക്കെ നോക്കി തന്നെയായിരുന്നു അന്ന് കല്യാണം. അതിലൊന്നും ഒരു കാര്യവുമില്ല എന്ന് മനസിലായി, മാനസികമായ പൊരുത്തം തന്നെയാണ് വലുത്.

രാജേഷ് മാധവനുമൊത്തുള്ള ആ ഫോട്ടോ കണ്ട് കുറേപേര്‍ അഭിനന്ദനങ്ങള്‍ ഒക്കെ അയച്ചിരുന്നു. നിങ്ങള്‍ ഒന്നാവേണ്ടവര്‍ തന്നെ ആയിരുന്നു. ഇത് ഇങ്ങനെ തന്നെയേ വരൂ എന്ന് അറിയാമായിരുന്നു എന്നൊക്കെ കുറച്ചു പേര്‍ കമന്റിടുകയും വിളിച്ച് പറയുകയും ഒക്കെ ചെയ്തു.

രാജേഷേട്ടന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് വിളിച്ച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here