Friday, September 13, 2024
spot_imgspot_img
HomeViralഇനിയും നീ കരഞ്ഞാൽ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവിടില്ല : വിമാന യാത്രയ്ക്കിടെ ഒരു വയസുള്ള കുഞ്ഞ്...

ഇനിയും നീ കരഞ്ഞാൽ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവിടില്ല : വിമാന യാത്രയ്ക്കിടെ ഒരു വയസുള്ള കുഞ്ഞ് കരഞ്ഞു; ബാത്ത്റൂമിൽ പൂട്ടിയിട്ട് യുവതികള്‍ ; രൂക്ഷ വിമർശനം

ദിനംപ്രതി സമൂഹ മാധ്യമങ്ങളിൽ നമ്മെ ഞെട്ടിക്കുന്ന തരത്തിൽ പല തരത്തിലുള്ള വാർത്തകൾ തേടി എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിമാനത്തിനുള്ളിൽ വെച്ച് ബഹളം വെച്ച കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ യാത്രക്കാരായ രണ്ട് യുവതികൾ ചേർന്ന് ശുചിമുറിയിൽ പൂട്ടിയിട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 24 -ന് മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് സഹയാത്രികരുടെ ക്രൂരത. സംഭവം വിവാദമായതോടെ വലിയ വിമർശനമാണ് ഇവർക്ക് നേരെ വരുന്നത്.

തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗവിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ജുന്യാവോ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികളും അവരുടെ പേരക്കുട്ടിയും.

ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയ്ക്കിടെ നിരന്തരം കരഞ്ഞതാണ് സഹയാത്രികരായിരുന്ന യുവതികളെ ചൊടിപ്പിച്ചത്. കുഞ്ഞ് തുടർച്ചയായി കരഞ്ഞതോടെ അവളുടെ കരച്ചിൽ നിർത്താൻ യാത്രക്കാരിൽ പലരും പലവിധത്തിൽ ശ്രമിച്ചിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല.

ഇതിനിടയിലാണ് രണ്ട് യുവതികൾ കുഞ്ഞിനെ എടുത്ത് കൊണ്ടു പോയി ശുചിമുറിയിൽ വെച്ച് ശാസിക്കുകയും കുഞ്ഞിനെ തനിച്ച് അതിനുള്ളിൽ ഇട്ട് പൂട്ടുകയും ചെയ്തത്. ഇനിയും നീ കരഞ്ഞാൽ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് പറഞ്ഞായിരുന്നു ഇവർ കുഞ്ഞിനെ ശാസിച്ചത്. എന്നാൽ യുവതികളിൽ ഒരാൾ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്.

യുവതികളുടെ ശാസനയിൽ ഭയന്നുപോയ കുഞ്ഞിനെ അല്പസമയത്തിന് ശേഷം ഇവർ തന്നെ തിരികെ സീറ്റിലെത്തിച്ചു. തങ്ങളുടെ ശാസന കാരണം പിന്നീട് രണ്ടുമണിക്കൂർ നീണ്ട വിമാന യാത്രയിൽ ഒരിക്കൽ പോലും കുഞ്ഞ് കരഞ്ഞില്ലെന്നും ഇവർ അഭിമാനത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.

അതേസമയം സംഭവം വലിയ വിവാദമായതോടെ കുട്ടിയുടെ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും സമ്മതത്തോടെയാണ് സഹയാത്രികരായിരുന്ന യുവതികൾ കുഞ്ഞിനെ ശാസിച്ചതെന്ന് ജുന്യാവോ എയർ പ്രതികരിച്ചു. എന്നാലും യുവതികൾക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments