Wednesday, September 11, 2024
spot_imgspot_img
HomeCrime Newsചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍...

ചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ : അമ്മയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തില്‍ രതീഷ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ആശ ആദ്യം പറഞ്ഞത് കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്ബതികള്‍ക്കു കൈമാറിയെന്നാണ്. എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകം പുറത്തുവന്നത്.

പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വര്‍ക്കറാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു.

തുടർന്ന് ആശപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്ബതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്ന് ആശാപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെയും അവര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.

ലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്തുന്നത്. കുഞ്ഞിന്റെ അമ്മയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രതീഷിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments