മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നിർണായകവിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണ കാരണമെന്ന്റിപ്പോർട്ടില്‍ പറയുന്നു. child died due to fathers attack
കൂടാതെ തലയില്‍ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തിൽ പറയുന്നു.
ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസ് മകള്‍ ഫാത്തിമ നസ്‌റീനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ആക്രമണത്തിൽ ബോധം പോയ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്.
അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതല്ലെന്ന് മനസിലായി. വണ്ടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. ശേഷം കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.