ചെമ്പന്‍ വിനോദ് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകന്‍ എന്ന സിനിമയിലൂടെ ആണ് ചെമ്പന്‍ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്.
അതേസമയം താരത്തിന്റെ രണ്ടാം വിവാഹവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചെമ്പന്‍ വിനോദിന്റെ ഭാര്യയും സൈക്കോളജിസ്റ്റ് കൂടിയായ മറിയം തോമസ് പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഭാര്യയെ പ്രണയാതുരമായി ചുംബിക്കുന്ന ചെമ്പന്‍ വിനോദിന്റെ ഫോട്ടോയായിരുന്നു മറിയം പങ്കുവെച്ചത്. ‘സ്‌നേഹത്തിന്റെ കൂമ്പില്‍ പൊതിഞ്ഞ്’… എന്നൊരു ക്യാപ്ഷനും താരപത്‌നി കൊടുത്തിരുന്നു. ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.