കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്തിനു പിന്നാലെ നിരവധി താരങ്ങളാണ് തങ്ങള്‍ നേരിട്ട് ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്.charmila about bad incident
ഇപ്പോഴിതാ മലയാള സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ചാർമിള.
സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും അടക്കം ഇരുപത്തിയെട്ടുപേർ തന്നോട് മോശമായി പെരുമാറിയെന്നാണ് താരം വെളിപ്പെടുത്തുന്നത്. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് ചോദിച്ചെന്നും ചാർമിള പറയുന്നു.
തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരൻ ചോദിച്ചത്. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് ഒഴിവാക്കി. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു.