Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഔദ്യോഗികമായി വിരമിക്കുന്നു. വിരമിച്ച ശേഷം താപസ...

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഔദ്യോഗികമായി വിരമിക്കുന്നു. വിരമിച്ച ശേഷം താപസ ജീവിതം നയിക്കാൻ നല്ലതണ്ണി ആശ്രമത്തിലേക്ക്?

ചങ്ങനാശ്ശേരി: 50 വർഷം സീറോ മലബാർ സഭയിലെ വിശ്വസ്ത പുരോഹിതനായും, 22 വർഷം മെത്രാനായും, 17 വർഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ വിശ്വസ്തതയോടെ നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നു. എഴുപത്തിയഞ്ച് വയസ് വരെയാണ് സിറോ മലബാർ മെത്രെന്മാരുടെ വിരമിക്കൽ പ്രായം.

എഴുപത്തിയഞ്ച് വയസ് തികഞ്ഞ അന്ന് തന്നെ അദേഹം സിറോ മലബാർ സിനഡിന് തന്റെ രാജിക്കത്ത് നൽകി. ഈ ദിവസങ്ങളിൽ കൊച്ചിയിൽ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന സഭാ സിനഡിൽ അത് അംഗീകരിച്ച് ഏറ്റവുമടുത്ത ദിവസം അദ്ദേഹത്തിന്റെ പകരക്കാരനെ സിനഡ് നിയമിക്കും. വിരമിച്ച ശേഷം മാർ ജോസഫ് പെരുന്തോട്ടം താപസ ജീവിതം തെരഞ്ഞെടുത്ത് ഇടുക്കി ജില്ലയിലെ മാർ തോമാസ്ലീഹാ ദയറയിലേക്കാണെന്നാണ് റിപ്പോർട്ടുകൾ.

പാലാ രൂപത സഹായ മെത്രാനായിരുന്ന മാർ ജോക്കബ് മുരിക്കൻ രാജിവച്ച് പോയതും
നല്ലതണ്ണിയിലെ ആശ്രമത്തിലേക്കാണ്.സീറോ മലബാര്‍സഭയില്‍ ആദ്യമായാണ് ഒരു മെത്രാന്‍ സ്വയംപദവിയൊഴിയുന്നത്. അതുപോലെ തന്നെ റിട്ടയർമെന്റിന് ശേഷം സനൃാസജീവിതം തെരഞ്ഞെടുക്കുന്ന കത്തോലിക്കാ സഭയിലെ ആദൃ മെത്രാപ്പോലീത്തയെന്ന വിശേഷണത്തിന് മാർ പെരുന്തോട്ടം അർഹനാവുകയാണ്. ലളിതജീവിതത്തിന്റെ ഉടമയായിരുന്ന മാര്‍ മുരിക്കനെ പോലെയാണ് മാർ പെരുന്തോട്ടവും.

ഇരുവരുടെയും ആത്മീയ ഗുരുവായ സഭാ ചരിത്രകാരനും പ്രമുഖ ദൈവശാസ്ത്ര പന്ധിതനുമായ ഡോ. സേവൃർ കൂടപ്പുഴയാണ് നല്ലതണ്ണി ആശ്രമത്തിന്റെ സ്ഥാപക സുപ്പീരിയർ. പൗരസ്തൃ താപസ സനൃാസചരൃ സ്വീകരിച്ചാണ് ഫാ. കൂടപ്പുഴ സീറോ മലബാർ സഭക്ക് വൃതൃസ്തമായ ദൈവശാസ്ത്ര മുഖം നല്കിയത്. നല്ലതണ്ണി ദയറ ആശ്രമത്തിലെ ഒറ്റമുറി കുടിലുകളൊന്നിലാണ് മാർ മുരിക്കന്റെ വാസം.അരമനയുടെ സുഖ സൗകരൃങ്ങൾ വിട്ടൊഴിഞ്ഞ് ആശ്രമ ജീവിതം തെരഞ്ഞെടുക്കുന്ന ബിഷപ്പുമാർ ചരിത്രത്തിൽ വിരളമാണ്.

കോട്ടയം പുന്നത്തുറ കോങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന മാർ പെരുന്തോട്ടം ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു. 1974 ൽ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തിൽ ചങ്ങനാശേരി സഹായ മെത്രാനായി.

മാർ ജോസഫ് പൗവ്വത്തിലിന്റെ പിൻഗാമിയായി 2007മാർച്ച്‌ 19 മുതൽ ചങ്ങനാശേരി അതിരൂപതയെ സീറോ മലബാർ സഭയിലെ കരുത്തുറ്റ അതിരൂപതയായി മുന്നോട്ട് നയിച്ച അദ്ദേഹത്തിന്റെ നേതൃപാടവവും സഭാ സ്നേഹവും ചരിത്രത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു .

സീറോ മലബാർ സഭയുടെ പാരമ്പര്യത്തെയും ആരാധനാ ക്രമത്തെയും പ്രണയിച്ച ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം സിറോ മലബാർ സഭയ്ക്കും ആഗോള കത്തോലിക്കാ സഭയ്ക്കും നൽകിയ ന്ന സംഭാവനകൾ വർണനാതീതമാണ്.

ഒരു താപസനെപ്പോലെ വിശുദ്ധ ജീവിതം നയിക്കുന്ന, സഭാ ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള, സിറോ മലബാർ സഭയുടെ കിരീടമായ മാർ ജോസഫ് പൗവത്തിലിന്റെ പാത പിന്തുടർന്ന് സഭയുടെ ആരാധക്രമവും പൈതൃകവും പിഴവുകൾ കൂടാതെ പാലിക്കാൻ ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികളെ എന്നും പ്രചോദിപ്പിച്ച പെരുന്തോട്ടം സിറോ മലബാർ സഭയുടെ ചെങ്കോലെന്നാണ് അറിയപ്പെടുന്നത്.

ചങ്ങനാശ്ശേരി അതിരൂപത
താംഗമായ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്കിയതും മാർ പെരുന്തോട്ടമായിരുന്നു.

സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രുപതയായ ചങ്ങനാശ്ശേരിക്ക് കീഴിൽ പാലാ, കാഞ്ഞിരപ്പള്ളി, തക്കല എന്നീ രുപതകളുണ്ട്. കുട്ടനാട് മതൽ കനൃാകുമാരി വരെ നീണ്ട് കിടക്കുന്ന അതിരൂപതയെ സ്തുതൃർഹമായി ശുശ്രൂഷചെയ്ത ചാരിതാർതൃത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

മാർ പെരുന്തോട്ടത്തിന്റെ പിൻഗാമിയായി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് സീറോ മലബാർസഭാ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റൃൻ വാണിയപ്പുരയ്ക്കൽ, ഷംഷാബാദ് രൂപത സഹായ മെത്രാൻ തോമസ് പാടിയത്ത് , ചങ്ങനാശ്ശേരി അതിരുപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നീ പേരുകളാണ് ഉയർന്ന് വന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments