Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsപങ്ങട ഗവ. എൽപി സ്കൂളിന്റെ വികസനത്തിന് 40 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

പങ്ങട ഗവ. എൽപി സ്കൂളിന്റെ വികസനത്തിന് 40 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം : പങ്ങട ഗവ. എൽപി സ്കൂളിന്റെ അടിസ്ഥാന സൗകരൃങ്ങളുടെ വികസനത്തിനായി 40 ലക്ഷം രൂപ എം എൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
പങ്ങട എൽപി സ്കൂൾ വാർഷികവും രക്ഷാകർത്തൃ സമ്മേളനവും വിവിധ എൻഡോവ്മെന്റ്കളുടെ ഉത്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Chandy Umman MLA said that Rs 40 lakh will be given for the development of Pangada Govt LP School

ഉമ്മൻ ചാണ്ടി നൽകുന്നതുപോലെ വൻ തുകകൾ നല്കാൻ എനിക്ക് നിവൃത്തിയില്ല. എങ്കിലും ജില്ലയിലെ ഏറ്റവും മികച്ച ഗവ. എൽപി സ്കൂളായി പങ്ങട സ്കൂൾ മുന്നേറുമ്പോൾ ഇതിന്റെ വികസനത്തിന് ജനപ്രതിനിധി എന്ന നിലയിൽ സഹായം ചെയ്യേണ്ടത് തന്റെ കടമയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

എൽഎസ്എസ് ജേതാക്കളെ അദ്ദേഹം ആദരിച്ചു.കൂരോപ്പട പഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ അധൃക്ഷത വഹിച്ച യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം രാധാ വി നായർ മുഖൃപ്രഭാഷണം നടത്തി.പാമ്പാടി ബ്ലോക്ക് മെമ്പർ ടിഎം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ സന്ധൃ സുരേഷ്,അനിൽ കൂരോപ്പട, ഷീലാ മാതൃ, എസ്എച്ച് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിഎം റജിമോൻ, പൂർവവിദൃാർത്ഥിയും ആൻസ്ഗ്രൂപ്പ് എംഡിയുമായ അന്നമ്മ ട്രൂബ് വയലുങ്കൽ എന്നിവർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും ആശംസകളർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു.

പങ്ങട ഗവ. എൽപി സ്കൂളിന്റെ വികസനത്തിന് സഹായം ചെയ്ത മന്ത്രി വിഎൻ വാസവൻ, അന്നമ്മ ട്രൂബ് വയലുങ്കൽ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ പ്രതേൃകം സ്മരിച്ചുകൊണ്ട് സ്കൂൾ ഹെഡിമിസിട്രസ് ടിജി സുനിതകുമാരി സ്വാഗതം പറഞ്ഞു.

3.50 ലക്ഷം മുടക്കി സ്കൂളിന് മനോഹരമായ പ്രവേശന കവാടം നിർമ്മിച്ച് നല്കിയ അന്നമ്മട്രൂബ്, സ്കൂൾ ഓഡിറോറിയത്തിന്റെ നിർമ്മാണത്തിന് 1 ലക്ഷം ഓഫർ ചെയ്ത മന്ത്രി വിഎൻ വാസവൻ, സ്കൂൾ റോഡ് നിർമാണത്തിന് തുകഅനുവദിക്കാമെന്ന് ഓഫർ ചെയ്ത ജില്ലാ പഞ്ചായത്ത് അംഗം രാധാ വി നായർ എന്നിവർക്ക് പിടിഎ പ്രസിഡണ്ട് രഞ്ജിത് ജോൺ നന്ദി പ്രകാശിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments