Saturday, April 20, 2024
spot_imgspot_img
HomeNewsIndiaസീറ്റിനുവേണ്ടിയുള്ള തർക്കം ഒടുവിൽ രാജി; ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

സീറ്റിനുവേണ്ടിയുള്ള തർക്കം ഒടുവിൽ രാജി; ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിഹാർ: ലോക്സഭ തിരഞ്ഞെടുപ്പിലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയാണ് പരസ്. ആർഎല്‍ജെപി ഇന്ത്യ മുന്നണിയില്‍ ചേരുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം നടന്ന എൻഡിഎ സീറ്റ് ചർച്ചയില്‍ പശുപതി പരസിൻ്റെ പാർട്ടി ലോക് ജന ശക്തിക്ക് സീറ്റ് നല്‍കിയിരുന്നില്ല.

ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുന്നത്. ബീഹാറിലെ 5 സീറ്റുകള്‍ ചിരാഗ് പാസ്വാൻ്റെ പാർട്ടിക്ക് ബിജെപി നല്‍കിയിരുന്നു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റിലും മത്സരിക്കും. പശുപതി പരസിന് ഗവർണ്ണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം നൽകിയിരുന്നു.ആർഎല്‍ജെപി ഇന്ത്യ മുന്നണിയില്‍ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments