Sunday, April 14, 2024
spot_imgspot_img
HomeCinemaCelebrity Newsഎന്‍റെ മീനൂട്ടിക്ക് പിറന്നാളാശംസകള്‍: ചിത്രം പങ്കുവച്ച്‌ കാവ്യ

എന്‍റെ മീനൂട്ടിക്ക് പിറന്നാളാശംസകള്‍: ചിത്രം പങ്കുവച്ച്‌ കാവ്യ

മീനാക്ഷി അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് ദിലീപിന്റെ മകളായ മീനാക്ഷി. മാതാപിതാക്കളെപ്പോലെ പോലെ തന്നെ മീനൂട്ടിയും അഭിനയരംഗത്തേക്കെത്തുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. സിനിമയമല്ല ഡോക്ടറാവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയാണ് സിനിമാപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചത്.celebrating meenakshi birthday

ഇപ്പോഴിതാ മീനാക്ഷിക്ക് ജൻമനദിനാശംസകള്‍ നേർന്ന് എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. എന്‍റെ മീനുട്ടിക്ക് പിറന്നാളാശംസകള്‍ എന്നാണ് ചിത്രം പങ്കുവച്ച്‌ കാവ്യ കുറിച്ചത്. മീനാക്ഷിക്കൊപ്പം കാവ്യയും ദിലീപും ഇവരുടെ മകള്‍ മഹാലക്ഷ്മിയും നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്. മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് അത്.

മീനാക്ഷി ദിലീപ്-മഞ്ജു വാര്യർ ദന്പതികളുടെ ഏകപുത്രിയാണ്. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പമാണ് താമസിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments