Monday, July 22, 2024
spot_imgspot_img
HomeCinemaകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അയൽക്കാരിയെ തെറി പറഞ്ഞു : നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അയൽക്കാരിയെ തെറി പറഞ്ഞു : നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി

പ്രശസ്ത നടി ശരണ്യ പൊന്‍വണ്ണനെതിരെ പരാതിയുമായി അയല്‍വാസി. നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് അയൽവാസിയായ ശ്രീദേവി പരാതിയുമായി പൊലീസിനെ സമീപിച്ചത്.case against saranya

വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് സംഭവത്തിനു തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരണ്യയും കുടുംബവും താമസിക്കുന്നത് ചെന്നൈയിൽ വിരുഗംബക്കത്താണ്. നേരത്തെ തന്നെ വാഹന പാർക്കിംഗ് സംബന്ധിച്ച്‌ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം അയൽവാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ വലിയ തർക്കം ഉണ്ടായി. പിന്നാലെ അയൽവാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം ശരണ്യ തന്നെ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയൽവാസിയുടെ പരാതിയിൽ പറയുന്നു. ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയൽവാസി ഹാജരാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments