കൊച്ചി: കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ കേസെടുത്ത് പോലീസ്.case against mukesh
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കൊച്ചി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ‘അമ്മ’ സംഘടനയില്‍ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.
ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കണ്‍ട്രോളർമാർക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്‍റ് പോലീസ് കേസെടുത്തിട്ടുണ്ട്.
മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയില്‍ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേല്‍ണ സംഘത്തിന്റെ തീരുമാനം.