Saturday, April 20, 2024
spot_imgspot_img
HomeNewsKerala News'മകന്‍റെ താലി നീ ഇടേണ്ട, മുഖത്തടിച്ച് തള്ളിയിട്ടു, പത്ത് ലക്ഷം ആവശ്യപ്പെട്ടു'; സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

‘മകന്‍റെ താലി നീ ഇടേണ്ട, മുഖത്തടിച്ച് തള്ളിയിട്ടു, പത്ത് ലക്ഷം ആവശ്യപ്പെട്ടു’; സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മുമ്പ് സ്ത്രീധന പീഡനക്കേസും. case against kalamandalam satyabhama for dowry harassment

മകന്റെ ഭാര്യയുടെ പരാതിയില്‍ 2022 ലാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കേസ്.

മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ആണ് എഫ്‌ഐആറില്‍ പറയുന്നത്.

2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം ചെയ്തത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു.

വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

2022 സെപ്തംബര്‍ 29 നാണു പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടത് 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു.

കേരള കോൺഗ്രസ് (എം) എന്നാൽ കേരള കോൺഗ്രസ് മാർക്സിസ്റ്റ് എന്നാണ് :തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
https://digitalmalayalionline.com/thiruvanchoor-radhakrishnan-news/

✅ Join WhatsApp group : https://chat.whatsapp.com/HZS6OGwYVrS2BOOpPIbNdO
✅ Facebook: https://fb.com/digitalmalayalionline

Digital Malayali – The First Online Portal in Malayalam

പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments