യുകെയില്‍ കാറപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി വീട്ടില്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോയൽ ആശുപത്രിയിൽ ആയിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈബർ സെക്യൂരിറ്റിയിൽ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയൽ ജോർജ്.
ജോയൽ ജോർജിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും എറണാകുളം കാലടി സ്വദേശികളാണ്. ജോർജ് കാച്ചപ്പിള്ളി കുടുംബാംഗവും കൈപ്പട്ടൂർ ഇടവകാംഗവുമാണ്. അനീഷ ജോർജ് ആണ് മരിച്ച ജോയലിന്റെ ഏക സഹോദരി. കൈപ്പട്ടൂർ ഫാദർ ജോബി കാച്ചപ്പിള്ളി പിതൃ സഹോദരനാണ്.