Thursday, July 25, 2024
spot_imgspot_img
HomeNewsചരിത്രം തിരുത്തിയെഴുതി സോജൻ ജോസഫ് : ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി ഒരു മലയാളി

ചരിത്രം തിരുത്തിയെഴുതി സോജൻ ജോസഫ് : ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി ഒരു മലയാളി

ലണ്ടന്‍: ലണ്ടൻ∙ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. ഇതിനിടെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് മലയാളി നഴ്സ് ആയ കൈപ്പുഴക്കാരന്‍ സോജന്‍ ജോസഫണ്.britain parliament election updates

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച മലയാളി സോജന്‍ ജോസഫ് വിജയിച്ചു.

ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്.

49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. 139 വര്‍ഷം മുമ്ബ് ആഷ്‌ഫോര്‍ഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.

2001 ലാണ് ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം സോജന്‍ ഡോസഫ് ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ആഷ്‌ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments