ലണ്ടന്‍: ബ്രിട്ടന്‍ ആരോഗ്യമേഖലയിലെ ജോലിക്കാര്‍ക്ക് അനുവദിച്ച വിസയില്‍ ഗണ്യമായ കുറവ്. ജൂണില്‍ അവസാനിച്ച ഒരുവര്‍ഷത്തില്‍ 89,095 വിസയാണ് ഈ മേഖലയില്‍ അനുവദിച്ചത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 26 ശതമാനം കുറവാണിത്. കഴിഞ്ഞ സര്‍ക്കാര്‍ നിയമപരമായി ബ്രിട്ടനിലേക്കു കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില കോഴ്‌സുകള്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തുകയുണ്ടായി.
ഇക്കൊല്ലം ജൂണ്‍വരെയുള്ള ഒരുവര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് 4,32,225 വിസയാണ് അനുവദിച്ചത്. കഴിഞ്ഞതവണത്തെക്കാള്‍ 13 ശതമാനം കുറവാണിത്. വിദ്യാര്‍ഥികളുടെ ആശ്രിതര്‍ക്കുള്ള വിസയില്‍ ഈ വര്‍ഷം 81 ശതമാനം കുറവാണുള്ളത്.