Sunday, July 14, 2024
spot_imgspot_img
HomeCrime Newsവധുവിനെ മുന്‍കാമുകന്‍ വെടിവച്ച്‌ കൊലപ്പെടുത്തി; ആക്രമണം വിവാഹദിന മേക്കപ്പിന് ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ

വധുവിനെ മുന്‍കാമുകന്‍ വെടിവച്ച്‌ കൊലപ്പെടുത്തി; ആക്രമണം വിവാഹദിന മേക്കപ്പിന് ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ

ലഖ്‌നൗ: മുന്‍കാമുകന്‍ വധുവിനെ വെടിവച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്.bride to be shot dead at beauty parlor

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആയിരുന്നു കൊലപാതകം നടന്നത്. കൊലയ്ക്ക് പിന്നാലെ കാജലിന്റെ മുന്‍കാമുകന്‍ ദീപക് ഓടിരക്ഷപ്പെട്ടു.

=ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആണ് സംഭവം. വിവാഹത്തിന് മുന്നോടിയായി മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായിരുന്നു കാജല്‍. ഈ സമയം ദീപക് ബ്യൂട്ടി പാര്‍ലറിലേക്ക് അതിക്രമിച്ച്‌ കയറുകയും കാജലിന് നേര്‍ക്ക് പലകുറി വെടിയുതിര്‍ക്കുകയുമായിരുന്നു. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇറങ്ങി വാ കാജല്‍. നീ എന്നെ വഞ്ചിച്ചു എന്ന് ഉച്ച വെച്ച് കൊണ്ടാണ് ദീപക് എത്തിയത്. ഇയാള്‍ തുവാല കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തിന് ശേഷം ഒരാള്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കാജല്‍ അത് നിരസിച്ചു. തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് കാജലിന്റെ സഹോദരി നേഹ പറഞ്ഞു. ദീപക്കിനെ പിടികൂടുന്നതിന് രണ്ട് പോലീസ് സംഘങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments