Sunday, July 14, 2024
spot_imgspot_img
HomeNewsKerala News'കെ. സുധാകരനെതിരെ കൂടോത്രമെന്ന് ആരോപണം; അവശിഷ്ടങ്ങൾ കണ്ടെത്തി';ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് സുധാകരൻ

‘കെ. സുധാകരനെതിരെ കൂടോത്രമെന്ന് ആരോപണം; അവശിഷ്ടങ്ങൾ കണ്ടെത്തി’;ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് സുധാകരൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തത് .വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങളും പുറത്ത്.black magic in k sudhakarans house kannur

ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും  സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരനോട് പറയുന്നതും വീഡിയോയില്‍ നിന്നും കേള്‍ക്കാം. 

പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്.

സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments