Sunday, April 14, 2024
spot_imgspot_img
HomeCrime Newsനവീനും ഭാര്യ ദേവിയും ആര്യയും തേടിയത് അന്യഗ്രഹ ജീവിതം : കൈയില്‍ കറുത്ത കല്ല് പതിച്ച...

നവീനും ഭാര്യ ദേവിയും ആര്യയും തേടിയത് അന്യഗ്രഹ ജീവിതം : കൈയില്‍ കറുത്ത കല്ല് പതിച്ച വള, മുറിവുണ്ടാക്കാന്‍ വെവ്വേറെ ബ്ലേഡുകള്‍; അരുണാചലിലെ മലയാളികളുടെ മരണത്തിന് പിന്നില്‍ ആഭിചാരക്രിയയോ?

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൊഴികളും ലഭിച്ച തുമ്പുകളും എല്ലാം മൂവരും ആഭിചാരക്രിയ നടത്തിയെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് കേരള പൊലീസ്.black magic arunachal pradesh

കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (40), ഭാര്യ ദേവി (40), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി നായർ (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചലിലെ ജിറോയിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

കറുത്ത കല്ല് പതിച്ച കൈവള ദേവിയും ആര്യയും ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്ന് പൊലീസ് സംശയിക്കുന്നു. മുറിയില്‍ ആഭിചാര ക്രിയ നടത്തുമ്ബോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇത്.

ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഇവർ മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മരണാനന്തര ജീവിതത്തെ കുറിച്ച്‌ ആര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചത് നവീന്‍ ആണെന്നാണ് ആര്യയുടെ കുടുംബത്തിന്റെ മൊഴി. അതിനിടെ, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

‘വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണ്, നാളെ മുസ്ലിംലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു?’; രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുസ്ലിം ലീ​ഗിന്റെ പതാക ഒഴിവാക്കിയതിൽ പ്രതികരണവുമായി കെടി ജലീൽ

നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ ലാപ്ടോപ്പില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയതിന്റെ സൂചനകള്‍ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകള്‍ വീതമുള്ള പുസ്തകങ്ങള്‍ ലാപ്ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments