Saturday, April 20, 2024
spot_imgspot_img
HomeNewsസിപിഎം-ബിജെപി ബാന്ധവം ഊട്ടിഉറപ്പിക്കാന്‍ ശ്രമിച്ച ഇപി ജയരാജൻ പുതിയ ദല്ലാളോ?;സത്യം ഒരു പ്രാവശ്യമെങ്കിലും പറഞ്ഞല്ലോയെന്ന് സുരേന്ദ്രനും...

സിപിഎം-ബിജെപി ബാന്ധവം ഊട്ടിഉറപ്പിക്കാന്‍ ശ്രമിച്ച ഇപി ജയരാജൻ പുതിയ ദല്ലാളോ?;സത്യം ഒരു പ്രാവശ്യമെങ്കിലും പറഞ്ഞല്ലോയെന്ന് സുരേന്ദ്രനും ശോഭയും,ഇപിയുടെ തിരുമുറിവുകൾ പാർട്ടിയെ തിരിഞ്ഞ് കൊത്തുമ്പോൾ..

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും നല്ല സ്ഥാനാർത്ഥികളാണുള്ളതെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവന വിവാദമായിരിക്കെ ഇപിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കൾ. BJP leaders thank EP Jayarajan’s statement despite controversy.

സിപിഎം ബിജെപി ബാന്ധവം വ്യക്തമാക്കുന്ന ഇപിയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. കാരണം തെരഞ്ഞെടുപ്പ് അടുത്തതോടെ അബന്ധങ്ങളുടെ ഘോഷയാത്രയാണ് പാര്‍ട്ടിക്കുള്ളില്‍. ഇപ്പോള്‍ ഇപിയുടെ ബിജെപി അനുകൂല പ്രസ്താവനയും കൂടിയായതോടെ നേതാക്കളും കൂടുതല്‍ കുഴപ്പത്തിലായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന.

ഇ.പി.ജയരാജന്‍ പറഞ്ഞതിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ രംഗത്തെത്തി. കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മല്‍സരമാണെന്നും ബിജെപിക്ക് വന്‍തിരിച്ചടി നേരിടുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല,കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇതിനിടെ ഇപി ജയരാജന് പിണഞ്ഞ അബദ്ധം ബിജെപി നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനും ഇപിയുടെ പ്രസ്താവനയെ പിൻതാങ്ങി.

”ഇ.പി. ജയരാജനെ അവമതിക്കുന്ന പ്രസ്താവന നടത്തില്ല. രണ്ടാം സർക്കാർ വന്നശേഷം ഇ.പി. ജയരാജൻ പറയുന്നതിൽ വസ്തുതയുണ്ട്. സത്യം ഒരു പ്രാവശ്യമെങ്കിലും ഇ.പി. ജയരാജൻ പറഞ്ഞല്ലോ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ജയരാജന്റെ വായടപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല” കെ. സുരേന്ദ്രൻ പറഞ്ഞു.

ഇപി വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.

അതേസമയം പാർട്ടിക്ക് അകത്തുനിന്ന് തന്നെ ഇപിക്ക് തിരുത്തലുകൾ നേരിടേണ്ടി വന്നപ്പോൾ പ്രതിപക്ഷവും ശക്തമായാണ് ഇപിയെ നേരിട്ടത്. ഇപിയെ വിമർശിച്ചും പരിഹസിച്ചും രമേശ് ചെന്നിത്തല, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കുറേ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. അഞ്ച് സ്ഥാനാർഥികൾ മികച്ചതെന്ന് ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല. പക്ഷേ ഇ പി ജയരാജൻ പറഞ്ഞു. 

സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യബാന്ധവമുണ്ട്. ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവരുന്നത് സിപിഎം-ബിജെപി അന്തർധാരയാണ്

കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഇതല്ല ഉദ്ദേശ്യമെങ്കിൽ ഇപി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും ചെന്നിത്തല പരിഹസിച്ചു.

കേരളത്തിലെ സംഘപരിവാർ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി. ജയരാജൻ എന്ന് വിഡി സതീശന്‍ പറഞ്ഞു. അതിന്റെ നോൺ പ്ലെയിങ് കോച്ചും ക്യാപ്റ്റനുമാണ് പിണറായി വിജയൻ. കേരളത്തിലെ സി.പി.എം. എവിടേക്കാണ് പോകുന്നത്.

എൽ.ഡി.എഫ്. കൺവീനർതന്നെ പറയുകയാണ് ബി.ജെ.പിയുടേത് മികച്ച സ്ഥാനാർഥികളെന്ന്. തിരുവനന്തപുരം സ്ഥാനാർഥിയോട് അദ്ദേഹത്തിന് പ്രത്യേകമായ മമതയുണ്ട്. കേരളത്തിലെ സിപിഎം ബിജെപി നേതൃത്വവുമായുള്ള അന്തർധാരമാത്രമല്ല, അവരുമായിട്ട് ബിസിനസ് പാർട്ണർഷിപ്പും തുടങ്ങിയിരിക്കുകയാണ്.

കേരളത്തിലെ എൽ.ഡി.എഫ്. കൺവീനർ ഇപി ജയരാജന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്ണർഷിപ്പുണ്ട്. ബിസിനസ് ബന്ധങ്ങൾ കൂടി കേരളത്തിലെ സിപിഎം നേതാക്കളും ബിജെപി നേതാക്കളും തുടങ്ങിയിരക്കുകയാണ്. ബിജെപിക്ക് കേരളത്തിൽ ഇല്ലാത്ത സ്പേസ് സി.പി.എം. ഉണ്ടാക്കിക്കൊടുക്കുകയാണ്, വി.ഡി. സതീശൻ പറഞ്ഞു.

പത്മജ എന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. ഇടനിലക്കാരായി അപ്പുറത്തു കൊണ്ടുപോയി കൊടുക്കാൻ നിന്നത് സി.പി.എമ്മാണ്. ദല്ലാൾ നന്ദകുമാറിന്റെ ഫോണിലേക്കാണ് കേരളത്തിലെ സിപിഎമ്മിന്റെ ഓപ്പറേഷൻ നടക്കുന്നത്.

ദല്ലാൾ നന്ദകുമാർ ഒക്കെയാണ് സി.പി.എമ്മിന് ഇടനിലക്കാരനായി നിൽക്കുന്നത്. ദല്ലാൾ നന്ദകുമാറിന്റെ ഫോണിലാണ് കോൺഗ്രസ് നേതാക്കന്മാരെ സി.പി.എമ്മിലേക്ക് കൊണ്ടുവരാനും ബി.ജെ.പിക്ക് കൊണ്ടുപോകാനുമൊക്കെ കേരളത്തിലെ സി.പി.എം. നേതാക്കന്മാർ ശ്രമിക്കുന്നത്, വി.ഡി. സതീശൻ ആരോപിച്ചു.

ഇപി ജയരാജൻ  എൽഡിഎഫ് കൺവീനറാണോ അതോ ബിജെപി-സിപിഎം കൺവീനറാണോ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തില്‍ പരിഹസിച്ചത്.

അതേസമയം  കേരളത്തിലെ പലയിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പരാമര്‍ശം വളച്ചൊടിച്ച് മാധ്യമങ്ങള്‍ നല്‍കിയതെന്ന്എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ പറയുന്നു.

ഏതെങ്കിലും മാധ്യമം അവരുടെ വായിൽ എഴുതിവച്ചത് തൻ്റെ വായിൽ തിരുകേണ്ടെന്നും ഇടതുപക്ഷം ജയിക്കണം-. ബിജെപിയെ തോൽപ്പിക്കണമെന്നാണ് പറഞ്ഞതെന്നും ഇപി ജയരാജൻ പറഞ്ഞു.

പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് നിലപാടെന്നും ഇപി പറയുന്നു.

മതന്യൂനപക്ഷങ്ങളെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തോട് മത്സരിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയും 20 മണ്ഡലങ്ങളിലുമില്ല എന്നും അദ്ദേഹം തിരുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments