ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസദ്ധീകരിച്ചു. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രാധിക ശരത്കുമാർ വിരുദുനഗറില്‍ നിന്ന് മത്സരിക്കുംമ്പോൾ എഐഎഡിഎംകെ രാജിവെച്ച് ബിജെപിയില്‍ എത്തിയ പി കാർത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്നാട്ടില്‍ നിന്നും മാത്രം പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യൻ, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസൻ, ശിവഗംഗയില്‍ നിന്ന് ദേവനാഥൻ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവർ മത്സരിക്കും.