Thursday, July 25, 2024
spot_imgspot_img
HomeNewsKerala News'മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്, മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ല'; മുന്നണിമാറ്റ ചര്‍ച്ചകളെ തള്ളി...

‘മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്, മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ല’; മുന്നണിമാറ്റ ചര്‍ച്ചകളെ തള്ളി ബിനോയ് വിശ്വം

തിരുവനന്തപുരം: മുന്നണിമാറ്റ ചര്‍ച്ചകളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന കൗണ്‍സിലിലായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.Binoy Vishwam rejected the talks of front change

ഇത് വേറോരു മാര്‍ഗം ആലോചിക്കേണ്ട ഘട്ടമോ സമയമോ അല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആവശ്യമില്ലാത്ത ചര്‍ച്ചകളിലേക്ക് പോകരുത്. സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടെന്ന് വന്നാല്‍ അത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കും.

ഇപ്പോള്‍ മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്. മുന്നണി യോഗത്തിന് പോകുന്നത് ദ്വന്ദയുദ്ധത്തിന് അല്ലെന്നും അദ്ദേഹം പറഞ്ഞു.

യോജിച്ച് പ്രവര്‍ത്തിച്ചു പോകേണ്ടതുണ്ട്. ബിജെപി ഭീഷണിയെ ചെറുതായി കാണരുത്. സിപിഐഎമ്മിനെക്കാള്‍ സംഘടനാശേഷി കുറഞ്ഞ സിപിഐയെയാകും ബിജെപിക്ക് വേഗം തകര്‍ക്കാനാവുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇതിനിടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദത്തിനും സംസ്ഥാന കൗണ്‍സിൽ സാക്ഷിയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടത്.

പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകളുടെ തുടക്കം. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇന്നലെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇതോടെയാണ് യോഗത്തില്‍ ചേരിതിരിഞ്ഞുള്ള വിമര്‍ശനം തുടങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments