Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsമോളെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു ! അത്തയും ഉമ്മയും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു;...

മോളെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു ! അത്തയും ഉമ്മയും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; ശെരിക്കും അത്തയെ പ്രഷറിലാക്കി അവര്‍ : ജാസ്മിൻ പറയുന്നു

ബിഗ് ബോസ് സീസണ്‍ 6ലെ ആദ്യ ആഴ്ചകളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍. ജാസ്മിനെ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് വളരെ അധികം പരിചിതമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. bigboss jasmin about her family

ജാസ്മിനെതിരെ മാത്രമല്ല അവരുടെ കുടുംബത്തിന് നേരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിന്‍.

‘ എന്നെക്കാൾ സൈബര്‍ ബുള്ളിയിംഗ് നേരിട്ടത് എന്റെ വീട്ടുകാരാണ്. എന്റെ ഉമ്മയും അത്തയും എന്നോട് പറഞ്ഞത് ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചു എന്നാണു. അത്തരം ഒരു സാഹചര്യത്തിൽ വരെ എത്തിയിരുന്നു.

ഇപ്പോഴും വരുന്ന കമന്റുകള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടല്ലേ എന്നാണ്. പറയാന്‍ ഭയങ്കര എളുപ്പമാണ്’ ജാസ്മിന്‍ പറയുന്നു.

എന്റെ അത്ത ശെരിക്കും ഒരുപാട് സ്ട്രഗിള്‍ ചെയ്തു. ഒരു ഘട്ടം എത്തിയപ്പോള്‍ അത്ത പോയി ചാകട്ടെ എന്ന അവസ്ഥയിലെത്തി. സഹികെട്ട് പലരേയും അത്ത ചീത്തവിളിച്ചു. എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല.

ഒരു പരിധി കഴിയുമ്പോള്‍ കൈ വിട്ടു പോകും. ഞാനാണെങ്കിലും പറഞ്ഞു പോകും. ഇതിനിടെ ഇവര്‍ ചെന്നൈയിലെ സെറ്റില്‍ പോയി പ്രശ്നമുണ്ടാക്കെന്ന് പ്രഷര്‍ ചെയ്യുന്നുമുണ്ടായിരുന്നു. അത്രയും സൈബര്‍ ബുള്ളിയിംഗ് ആണ് ഇവർ നേരിട്ടതെന്നു ജാസ്മിന്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments