കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ വലിയ വിവാദമാണ് സിനിമാ ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ ലൈംഗികാതിക്രമ പരാതികളിൽ നടൻ സിദ്ദീഖും സംവിധായകൻ രഞ്ജിത്തും രാജിവെക്കുകയും കൂടുതൽ നടിമാരുടെ വെളിപ്പെടുത്തലുകൾ വരികയും ചെയ്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഭാവന. കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ ചിത്രവും വാക്കുകളും അടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നടി ഷെയർ ചെയ്തു.
‘ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലുമെതിരേ അനീതി നടക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’ എന്ന ചെഗുവേരയുടെ ഉദ്ധരണികളാണ് നടി ഭാവന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.
നേരത്തെ, ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചതും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഈ പോസ്റ്റിന് സ്നേഹം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു . പല മുഖമൂടികളും അഴിയാൻ കാരണം നിങ്ങളാണ് തുടങ്ങിയ നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ നിറഞ്ഞിട്ടുണ്ട്.