Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity Newsകിളി കൂടു കൂട്ടുന്നപോലെ ഞാൻ വെച്ച വീടാണ്, ആ വീടും നിലംപതിച്ചിരിക്കുന്നു: ഭാഗ്യലക്ഷ്മി

കിളി കൂടു കൂട്ടുന്നപോലെ ഞാൻ വെച്ച വീടാണ്, ആ വീടും നിലംപതിച്ചിരിക്കുന്നു: ഭാഗ്യലക്ഷ്മി

നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശബ്ദം പകര്‍ന്ന കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ബിഗ് ബോസ് താരം കൂടിയാണ് ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടാറുള്ള പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആവുന്നത്.bhagyalekshmi about house

ഇപ്പോള്‍ സ്വകാര്യമായ ഒരു ദു:ഖം പങ്കിടുകയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഭാഗ്യ ലക്ഷ്മി. തിരുവനന്തപുരത്ത് സ്വന്തം അദ്ധ്വാനത്തില്‍ ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്നു എന്നതാണ് ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്നത്.

സ്വരം എന്നാണ് ഭാഗ്യലക്ഷ്മിയുടെ വീടിന്‍റെ പേര്. വീടിന്‍റെ പല അവസ്ഥയിലുള്ള ചിത്രങ്ങളും ഇപ്പോള്‍ പൊളിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വച്ച് ഭാഗ്യലക്ഷ്മിയുടെ വോയ്സ് ഓവറോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്.

മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments