Home News Kerala News മദ്യവിൽപനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡ്; ജീവനക്കാർക്ക് 95000 രൂപ ബോണസുമായി ബെവ്കോ

മദ്യവിൽപനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡ്; ജീവനക്കാർക്ക് 95000 രൂപ ബോണസുമായി ബെവ്കോ

0
മദ്യവിൽപനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡ്; ജീവനക്കാർക്ക് 95000 രൂപ ബോണസുമായി ബെവ്കോ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡിടാറുള്ള മദ്യവിൽപനയ്ക്ക് പിന്നാലെ ജീവനക്കാർക്കുള്ള ബോണസിലും റെക്കോർഡിട്ട് ബിവ്റിജസ് കോർപറേഷൻ. ഇക്കുറി ജീവക്കാർക്ക് 95000 രൂപയാണ് ബെവ്കോ ബോണസായി നൽകുന്നത്.Bevco with Rs 95000 bonus for employees

കഴിഞ്ഞ വർഷം ഇത് 90000 ആയിരുന്നു. സ്വീപ്പർ തൊഴിലാളികൾക്കും ഇക്കുറി 5000 രൂപ ബെവ്കോ ഓണ ബോണസ് നൽകും.

നികുതിയിനത്തിൽ മാത്രം 5000 കോടിയിലേറെ രൂപ സർക്കാരിന് ലഭിക്കുന്നതിടത്ത് സംസ്ഥാനത്തെ തന്നെ ഉയർന്ന ബോണസാണ് ബെവ്കോ ജീവനക്കാർക്ക് നൽകുന്നത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here