Sunday, July 14, 2024
spot_imgspot_img
HomeLifestyleമഴക്കാലത്ത് കൊതുകാണോ പ്രശ്നം? : കൊതുകിനെ തുരത്താന്‍ ഇതാ ചില വഴികൾ

മഴക്കാലത്ത് കൊതുകാണോ പ്രശ്നം? : കൊതുകിനെ തുരത്താന്‍ ഇതാ ചില വഴികൾ

പലയിടങ്ങളിലും മഴക്കാലമായതോടെ കൊതുക് ശല്യം രൂക്ഷമാവുകയാണ്.മാരകമായ പല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയ വില്ലൻ കൊതുകാണ് . മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്.best ways to get rid of mosquitoes

കൊതുക് മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണ് കൊതുകിനെ തുരത്താൻ ആദ്യം ചെയ്യേണ്ടത്. അതുപോലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. കൊതുകിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

വീട്ടിൽത്തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊതുക് ശല്യം ഒരുപരിധിവരെ തടയാം.

വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ് പ്രധാനമായി നമ്മൾ ചെയ്യേണ്ടത്. സെപ്റ്റിക് ടാങ്കുകള്‍, വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍, തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചുവയ്ക്കണം.

എപ്പോഴും വാതിലുകളും ജനലുകളും അടച്ചിടുക. അല്ലെങ്കില്‍ കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലുകളും മൂടുക. കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിന് ചുറ്റും കൊതുകുവല ഇടുന്നതും നല്ലതാണ്.

സന്ധ്യാസമയത്ത് വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റാന്‍ സഹായിക്കും.

വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.

ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി ഇവ തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റിയേക്കാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments