Sunday, April 14, 2024
spot_imgspot_img
HomeCinemaആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു...

ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു : ബെന്യാമിൻ പറയുന്നു

വർഷങ്ങളായുള്ള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയറ്ററിലെത്തിയിരിക്കുകയാണ്. ബെന്യാമിന്റെ നോവലിനോട് നൂറ് ശതമാനം നീതി പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞെന്ന് തന്നെയാണ് എല്ലാരും പറയുന്നത്.benyamin about adujeevitham

നജീബായി പൃഥിരാജ് ജീവിച്ചത് പോലെ തോന്നിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ആടുജീവിതത്തിന് വേണ്ടി പൃഥിയെടുത്ത കഠിനാധ്വാനം ഫലം കണ്ടെന്ന് തന്നെയാണ് സിനിമയെക്കുറിച്ച്‌ വരുന്ന അഭിപ്രായങ്ങള്‍.

സിദ്ദാർത്ഥന്‍റെ  അച്ഛൻ്റെ ചോദ്യം പ്രസക്തം; പിഎംആർഷോയേയും പ്രതിചേർക്കണം,കുടുംബം നടത്തുന്ന പോരാട്ടത്തിന് പിന്തുണയുമായി കെഎസ് യു

ഇപ്പോഴിതാ ആടുജീവിതം നോവൽ സിനിമയായപ്പോൾ വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ബെന്യാമിൻ. പ്രവാസ ജീവിതത്തിൽ നജീബ് എന്ന വ്യക്തി അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നു എന്നാൽ സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.

“മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു . ഇതിൽ ആടിൻ്റെ പുരുഷത്വം ഛേദിക്കുന്ന സീൻ തന്നെ കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് തന്നെ ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ശെരിക്കും പറഞ്ഞാൽ ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകേണ്ടി വരുമെന്ന് പറഞ്ഞു.

ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞതെന്നു ബെന്യാമിൻ പറയുന്നു.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments