Sunday, July 14, 2024
spot_imgspot_img
HomeLifestyleHealth & Fitnessദിവസവും കുടിക്കാം തുളസി വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍.

ദിവസവും കുടിക്കാം തുളസി വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍.

തുളസിക്ക് ആയുർവ്വേദത്തിൽ ഉള്ള ഗുണങ്ങൾ ചില്ലറയല്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.benifits of tulasi water

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസി ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ് . തുളസിക്ക് ആയുർവ്വേദത്തിൽ ഉള്ള ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും തുളസി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

.

പ്രമേഹമുള്ളവര്‍

പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയററില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാര ഊർജ്ജത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ

തുളസി വെള്ളംജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിക്ക് ഉണ്ട്, കൂടാതെ ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം

ഹൃദയാരോഗ്യത്തിന്

യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും.അയേണ്‍ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.

അണുബാധ തടയുന്നതിന് 

അണുബാധ തടയുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് വയറ്റിലെ അൾസർ പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വയറ്റിലെ അണുബാധക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ തുളസി വെള്ളം ദിവസവും ശീലമാക്കാവുന്നതാണ്

മാനസിക സമ്മർദ്ദം കുറക്കുന്നതിന്

മാനസിക സമ്മർദ്ദം കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് കഴിക്കുന്നതിലൂടെ അത് മാനസിക സമ്മര്‍ദ്ദത്തെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് തുളസി വെള്ളം. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് സ്ട്രെസ്സ് ഡിപ്രഷൻ എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും തുളസി വെള്ളം കഴിക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments