മുഖം കഴുകുകയെന്നത് സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. തണുത്ത വെള്ളം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇളം ചൂടുള്ള വെളളം ഇതാണ് സാധാരണ മുഖം കഴുകാന്‍ ഏറെ നല്ലത്. benifits of rice water
എന്നാല്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാലോ, കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലൊക്കെ വരാം എന്നാൽ സൗന്ദര്യത്തിന് കഞ്ഞി വെള്ളം ഏറെ ഗുണകരമാണ് എന്നതാണ് സത്യം. ഈ കഞ്ഞി വെള്ളം മുഖത്ത് പുരട്ടുന്നതും ഇതു കൊണ്ട് മുഖം കഴുകുന്നതുമെല്ലാം തന്നെ ഏറെ ഗുണങ്ങള്‍ നല്‍കും.
കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.
മുഖത്തിന് തിളക്കം
എന്നും രാവിലെ നല്ല തെളിഞ്ഞ കഞ്ഞിവെള്ളം എടുത്ത് അതുകൊണ്ട് മുഖം കഴുകി നോക്കൂ. ഇത് നിങ്ങളില്‍ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കഞ്ഞിവെള്ളം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
മൃദുവായ ചര്‍മ്മം
പലരുടേയും ചര്‍മ്മം വളരെയധികം കട്ടിയേറിയതായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് അല്‍പം കഞ്ഞിവെള്ളം ധാരാളമാണ്. ഇത് മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം
കഴുത്തിലെ കറുപ്പിന്
കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് കഴുകുന്നതും ചര്‍മ്മത്തിന് ഉണ്ടാക്കുന്ന മറ്റ് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കൂടാതെ അല്‍പം കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ച ഒന്നാണ്. അതുകൊണ്ട് മടിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
മുഖക്കുരു
മുഖക്കുരു പാടുകളും മറ്റും പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനായി മാറുന്നത്. ഇത്തരത്തിലുള്ള അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കഞ്ഞിവെള്ളം. അതുകൊണ്ട് ദിവസവും നല്ല തെളിഞ്ഞ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ അത് മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ചര്‍മ്മത്തിലെ വരള്‍ച്ച
ചര്‍മ്മത്തിലെ വരള്‍ച്ച കൊണ്ട് ചര്‍മ്മം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ മാറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിച്ച് വരള്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് കഞ്ഞിവെള്ളം ബെസ്റ്റാണ്
കണ്‍തടത്തിലെ കറുപ്പ്
കണ്‍തടത്തിലെ കറുപ്പ് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഇനി അല്‍പം കഞ്ഞിവെള്ളം മതി. കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കണ്‍തടത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കൂടാതെ അല്‍പം കഞ്ഞിവെള്ളം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ട് കൊണ്ട് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നല്‍കുന്നു.
അതുപോലെ തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക.
രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം