ബെംഗളൂരു: ബെംഗളുരുവിലെ കെങ്കേരിയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഉറക്കം ഉണർന്നപ്പോൾ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെൺകുട്ടി വിവരമറിഞ്ഞത്. ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ ഭർത്താവ് കിരൺ (31) അറസ്റ്റിലായി.bengaluru woman killed by husband
അർദ്ധരാത്രി നവ്യശ്രീയെ വാ പൊത്തിപ്പിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
മൂന്നുവര്‍ഷം മുന്‍പാണ് ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്‌സി ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.
നവ്യശ്രീ നൃത്തസംവിധായകയായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു.
ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് ഉറങ്ങിയതിനാല്‍ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയില്‍കുളിച്ചനിലയില്‍ ഇവര്‍ കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.