Thursday, April 25, 2024
spot_imgspot_img
HomeNewsKerala Newsചുട്ട് പൊരിയുന്ന വെയിലത്ത് കുഞ്ഞിന്റെ നിലവിളി, നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു, ഭിക്ഷാടനം ന‌ടത്തിയ നാടോടി...

ചുട്ട് പൊരിയുന്ന വെയിലത്ത് കുഞ്ഞിന്റെ നിലവിളി, നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു, ഭിക്ഷാടനം ന‌ടത്തിയ നാടോടി സ്ത്രീ‌യും കുഞ്ഞും കസ്റ്റഡിയില്‍തൃ

തൃശൂർ: വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു അരികിലുള്ള റോഡിൽ കൈഞ്ഞിനെ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിൻ്റെ കരച്ചിലിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ആണ്‍കുട്ടിക്ക് രണ്ടു വയസ് പ്രായം തോന്നിക്കുന്നുണ്ട്. തട്ടിക്കൊണ്ടുവന്നതാണോയെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇതര സംസ്ഥാന നാടോടി സ്ത്രീയാണിവർ, തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments