ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസിക് പലിശ നിരക്ക് തൽകാലം അഞ്ചുശതമാനത്തിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു. തൽകാലം പലിശ നിരക്ക് കുറയ്ക്കേണ്ടതില്ല എന്നു തീരുമാനിച്ചത് ഇന്നലെ രാവിലെ ചേർന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ്.bank of england news
ഒൻപതംഗ കമ്മിറ്റിയിലെ എട്ടുപേരും പലിശ അതേപടി നിലനിർത്തണം എന്ന അഭിപ്രായക്കാരായിരുന്നു.
ഒരാൾ മാത്രമാണ് കുറയ്ക്കണമെന്ന നിലപാട് എടുത്തത്. അതേസമയം വരുന്ന മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി വ്യക്തമാക്കി. കഴിഞ്ഞ മാസം ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം നാലു വർഷത്തിനുശേഷം ആദ്യമായി കാൽശതമാനം പലിശ നിരക്ക് കുറച്ചിരുന്നു.