ധാക്ക: ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയെയാണ് ഹതിർജീൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് പോലെ ജിവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ഇവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.Bangladeshi Journalist Found Dead In Dhaka Lake
ഫഹിം ഫൈസല്‍ എന്നൊരാളെ ടാഗ് ചെയ്ത് കൊണ്ട് മറ്റൊരു പോസ്റ്റും സാറയുടേതായി ഫെയ്‌സ്ബുക്കിലുണ്ട്. ‘നിന്നെ പോലൊരു സുഹൃത്തുള്ളത് സന്തോഷമുള്ള കാര്യമാണ്. ദൈവം എല്ലായ്‌പ്പോഴും നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ എല്ലാ സ്വപ്‌നങ്ങളും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മളൊരുമിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു. അതൊന്നും യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ല, ക്ഷമിക്കൂ.’ -ഇതായിരുന്നു സാറയുടെ പോസ്റ്റ്.
അതേസമയം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള മറ്റൊരു ക്രൂരമായ ആക്രമണമാണ് മാധ്യമപ്രവര്‍ത്തകയുടെ മരണമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)