Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity Newsഇത് അമ്മാവന്റെ മോൾ കോകില, എന്ന് വച്ചാൽ മുറപ്പെണ്ണ്;വര്‍ഷങ്ങള്‍ക്കുശേഷം സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു'; മുറപ്പെണ്ണിനെ ചേര്‍ത്ത്...

ഇത് അമ്മാവന്റെ മോൾ കോകില, എന്ന് വച്ചാൽ മുറപ്പെണ്ണ്;വര്‍ഷങ്ങള്‍ക്കുശേഷം സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു’; മുറപ്പെണ്ണിനെ ചേര്‍ത്ത് നിര്‍ത്തി ബാല : വൈറൽ പോസ്റ്റിനു പിന്നാലെ ആരാധകർ

മലയാള സിനിമ പ്രേമികൾക്ക് എന്നെന്നും ഇഷ്ടപെട്ട നടൻ ആണ് ബാല. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. കൂടാതെ ബാലയുടെ രണ്ടാം ഭാര്യ ഡോക്ടർ എലിസബത്തുമായുള്ള വിവാഹം ഒക്കെയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വിവാഹത്തോട് കൂടിയാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്.bala viral video news

ഇപ്പോള്‍ നടന്റെ രണ്ടാമത്ത ദാമ്പത്യബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ബാല തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ചെന്നൈയിൽ ഇടയ്ക്കിടെ പോകാറുള്ള ബാല കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കിടാറുണ്ട്. കൂടാതെ മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും ഒക്കെ ആസ്വദിച്ച ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒക്കെയും ബാല പങ്കിടുന്നുണ്ട്.

ഇപ്പോഴിതാ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും അതിന് വന്ന ആരാധകരുടെ കമന്റുകളുമാണ് ചർച്ചയാകുന്നത്.

എൻ്റെ ത്യാഗങ്ങള്‍ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാലയുടെ കുറിപ്പ്.

നടന്റെ പോസ്റ്റ് വൈറലായതോടെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് തിരക്കി ആരാധകർ എത്തി. എന്നാല്‍ താരം ഒന്നിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

മറ്റ് ചിലർ ആകട്ടെ മുന്നോട്ട് സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ബാലയ്ക്ക് ആശംസകള്‍ നേർന്നും എത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments