Home News India സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ കര്‍ണാടകയില്‍ പലസ്തീന്റെ പതാക ഉയര്‍ത്താൻ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ കര്‍ണാടകയില്‍ പലസ്തീന്റെ പതാക ഉയര്‍ത്താൻ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ കര്‍ണാടകയില്‍ പലസ്തീന്റെ പതാക ഉയര്‍ത്താൻ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

തുംകൂർ: ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനിടെ കർണാടകയിലെ കുനിഗല്‍ ടൗണിലെ സർക്കാർ സ്‌കൂള്‍ ഗ്രൗണ്ടില്‍ പലസ്തീൻ പതാക ഉയർത്താനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.Attempt to raise Palestinian flag in Karnataka during Independence Day celebrations

സർക്കാരിന്റെ ആഭിമുഖ്യത്തില്‍ കുനിഗല്‍ താലൂക്ക് ആസ്ഥാനത്ത് നടന്ന പതാക ഉയർത്തല്‍ ചടങ്ങിനിടെയായിരുന്നു സംഭവം.

കുനിഗല്‍ എം.എല്‍.എ ഡോ.രംഗനാഥും മറ്റ് താലൂക്ക്തല ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.എംഎല്‍എ ഡോ രംഗനാഥിന്റെ അധ്യക്ഷതയില്‍ സ്വാതന്ത്ര്യോത്സവ സമ്മേളനവും സംഘടിപ്പിച്ചിരുന്നു

കുനിഗല്‍ ടൗണിലെ ജി.കെ.ബി.എം.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിപാടിക്കിടെ അഞ്ചോ ആറോ പേർ വേദിക്ക് സമീപം പലസ്തീൻ പതാക ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിർപ്പുമായി പ്രദേശവാസികള്‍ രംഗത്തെത്തി. തുടർന്ന് പാലസ്തീൻ പതാക ഉയർത്താനുള്ള ശ്രമത്തെ മറ്റൊരു കൂട്ടം യുവാക്കള്‍ നേരിട്ടു.

പലസ്തീന്റെ പതാക ഉയർത്താൻ ഒരുങ്ങിയ യുവാക്കളുടെ സംഘത്തെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. നിലവില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here