Wednesday, April 17, 2024
spot_imgspot_img
HomeNewsയുകെയില്‍ കൗമാരക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, 12 വയസുകാരന്‍ അറസ്റ്റില്‍

യുകെയില്‍ കൗമാരക്കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു, 12 വയസുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയിലെ കെന്റില്‍ കൗമാരക്കാരി കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസ്സുകാരൻ അറസ്റ്റിൽ. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. attack in uk

മുറിവേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച കൗമാരക്കാരന്‍ കസ്റ്റഡിയിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments