സൗത്ത്‌പോർട്ട് കത്തി ആക്രമണത്തിനിടെ കുത്തേറ്റ യോഗാ അധ്യാപികയെ ശ്വാസതടസ്സം മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബം. മൂന്ന് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ടെയ്‌ലർ സ്വിഫ്റ്റ്-തീം ഡാൻസ് ക്ലാസിൻ്റെ സംഘാടകരിലൊരാളായിരുന്നു 35 കാരിയായ ലിയാൻ ലൂക്കാസ്. അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയാണ് ലിയാൻ ലൂക്കോസിന് കുത്തേറ്റത്.
ജൂലൈ 29 -ന് നടന്ന ആക്രമണത്തിന് ശേഷം അവളുടെ നില വളരെ ഗുരുതരമായിരുന്നു. സംഭവത്തിൽ ആറും എട്ടും ഒൻപതും വയസ്സുകാരായ മൂന്ന് പെൺകുട്ടികൾ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് അവർ കുട്ടികളെ മറ്റൊരു റൂമിലേക്ക് മാറ്റിയതു കൊണ്ടാണ് കൂടുതൽ കുട്ടികൾ അപകടത്തിൽ പെടാതിരുന്നത്. കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അവൾക്ക് കുത്തേറ്റത്.