ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തതായി പരാതി. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്.Assault on female doctor in Alappuzha Medical College
മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.
ഡോക്ടര്‍ നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രണ്ടുമൂന്ന് തവണ കൈ തട്ടിമാറ്റി. വീണ്ടും തുന്നലിടാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ചാടി എണീറ്റ് ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. കടന്നുകളഞ്ഞ ഷൈജുവിനായി അമ്ബലപ്പുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.