ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും എല്ലാം മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ താരം അവിടെയും കഴിവ് തെളിയിച്ച് മുന്നേക്കുകയായിരുന്നു. arya about single mother
എന്നാൽ ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്. അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.
പലപ്പോഴും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞിരുന്നു. തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദരോഗിയാക്കി മാറ്റിയ ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ ആര്യ പലപ്പോഴിയാ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് നടി.
‘ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു’ എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ‘അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
അതേസമയം സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിച്ചത് വൈകാതെ മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സിംഗിള്‍ മദറില്‍ നിന്നും ഒരു മാറ്റം എന്നതിനര്‍ഥം ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. എന്നിങ്ങനെ ആര്യയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.