Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsദിവസവും 2 ലക്ഷം, ഇതുവരെ ചെലവാക്കിയത് 40 ലക്ഷം; അരുന്ധതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ജീവിൻ നിലനിര്‍ത്തുന്നത്...

ദിവസവും 2 ലക്ഷം, ഇതുവരെ ചെലവാക്കിയത് 40 ലക്ഷം; അരുന്ധതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ജീവിൻ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; സഹായം അഭ്യര്‍ത്ഥിച്ച്‌ കുടുംബം

തിരുവനന്തപുരം: നടി അരുന്ധതി നായരുടെ ആരോഗ്യനിലയില്‍ ഗുരുതരമായി തുടരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ നടിയുടെ ജീവിൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.arundadhi in serious condition

കോവളം ഭാഗത്ത് വെച്ച് സ്കൂട്ടറില്‍ പോകവെ ആയിരുന്നു അപകടനം നടന്നത്. ദിവസവും ലക്ഷങ്ങളാണ് അരുന്ധതിയുടെ ജീവിൻ നിലനിർത്താൻ വേണ്ടത്. ഇതിനോടകം തന്നെ നിരവധി തുക കുടുംബം ചെലവാക്കി കഴിഞ്ഞു. ഇപ്പോഴിതാ മുന്നോട്ടുള്ള ചികിത്സാ ചിലവിനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.

മാർച്ച്‌ 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച്‌ സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.

പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡില്‍ കിടന്നു. ഇതിനിടെ അതുവഴി യാത്രക്കാരൻ അവരെ ആശപത്രിയില്‍ എത്തിക്കുക ആയിരുന്നു.

നടിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു.

ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ARATHY A.M.

FEDERAL BANK PATTOOR BRANCH

A/C N0: 21610200003623

IFSC CODE: FDRL0002161

Arathy A M

Federal Bank Pattoor Branch

A/C NUMBER: 21610200003623

IFSC CODE: FDRL0002161

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments