Sunday, July 14, 2024
spot_imgspot_img
HomeNewsടിവി റിമോര്‍ട്ടിന്റെ പേരില്‍ അമ്മയുമായി വഴക്ക്; ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ടിവി റിമോര്‍ട്ടിന്റെ പേരില്‍ അമ്മയുമായി വഴക്ക്; ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആലപ്പുഴ: ടിവിയുടെ റിമോർട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്.Argument with mother over TV remort; 7th class student died himself

ടിവിയുടെ റിമോർട്ടിനെ ചൊല്ലിയുളള തർക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ടിവിയുടെ റിമോർട്ട് അമ്മ മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്ബിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments