അനുരാഗവിലോചിതനായി എന്ന പാട്ടിലൂടെ ആണ് അര്‍ച്ചന കവി എന്ന നായിക മലയാള സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അര്‍ച്ചന. ഒരിടയ്്ക്ക് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് അര്‍ച്ചന തിരികെ വരുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്.archana about sidhique
ഇപ്പോള്‍ സിദ്ദിഖിനെതിരെ ഉയര്‍ന്നുവന്ന പരാതി കേട്ടപ്പോള്‍ തന്നെ താന്‍ ഞെട്ടിപ്പോയെന്നാണ് അര്‍ച്ചന കവി പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. സാറെന്നു തന്നെയാണ് ഇപ്പോഴും വിളിക്കുന്നത്. അച്ഛനെപ്പോലുള്ള ആളാണ്. ജോലിസ്ഥലത്ത് നല്ല അനുഭവമായ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ എന്നാണ് അര്‍ച്ചന പറയുന്നത്.
ഞെട്ടല്‍ മാത്രമല്ല അത്രയും വേദനയും തനിക്ക് തോന്നി. എന്നാല്‍ എനിക്ക് മോശം അനുഭവം ഉണ്ടായില്ല എന്ന് കരുതി അയാള്‍ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ഞാന്‍ അതിജീവിതയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ആരോപണ വിധേയന്‍ നിരപരാധം തെളിയിച്ചു വരുന്നവരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്നും അര്‍ച്ചന കവി പറയുന്നു